Currency

ഡല്‍ഹിയിലെ 10 മെട്രോസ്‌റ്റേഷനുകള്‍ ജനുവരി 1 മുതല്‍ കറന്‍സിരഹിതമാകുന്നു

സ്വന്തം ലേഖകന്‍Sunday, December 25, 2016 7:45 am

ജനുവരി ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുന്നത്. രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, മയുര്‍ വിഹാര്‍ ഫേസ് 1, തിലക് നഗര്‍, നോയിഡ സെക്ടര്‍ 15, നെഹ്‌റു പ്ലേസ്, കൈലാഷ് കോളനി, യെല്ലോ ലൈനിലെ എംജി റോഡ്, നിര്‍മാണ്‍ വിഹാര്‍, ജനക്പുരി വെസ്റ്റ് എന്നീ സ്റ്റേഷനുകളാണ് കറന്‍സി രഹിതമാക്കുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പത്ത് മെട്രോ സ്റ്റേഷനുകള്‍ കറന്‍സി രഹിതമാകുന്നു. ജനുവരി ഒന്ന് മുതലാണ് തീരുമാനം നടപ്പാക്കുന്നത്. രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, മയുര്‍ വിഹാര്‍ ഫേസ് 1, തിലക് നഗര്‍, നോയിഡ സെക്ടര്‍ 15, നെഹ്‌റു പ്ലേസ്, കൈലാഷ് കോളനി, യെല്ലോ ലൈനിലെ എംജി റോഡ്, നിര്‍മാണ്‍ വിഹാര്‍, ജനക്പുരി വെസ്റ്റ് എന്നീ സ്റ്റേഷനുകളാണ് കറന്‍സി രഹിതമാക്കുന്നത്. അതേസമയം അടിയന്തരസാഹചര്യങ്ങളിലോ മറ്റോ കറന്‍സി ഉപയോഗിക്കേണ്ടി വരുന്നതിനായി ഒരു കൗണ്ടറില്‍ അതിനായി സേവനം ലഭ്യമാകും.

ടോക്കണ്‍, സ്മാര്‍ട് കാര്‍ഡ് വാങ്ങല്‍, ടോപ് അപ് എന്നിവയൊക്കെ ഇനി മൊബൈല്‍ വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെയേ ലഭ്യമാകൂ. സര്‍ക്കാരിന്റെ കറന്‍സി രഹിത വീക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മെട്രോ റെയില്‍ കോര്‍പറേഷന്‍ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഡല്‍ഹിയിലെ 10 മെട്രോസ്‌റ്റേഷനുകള്‍ ജനുവരി 1 മുതല്‍ കറന്‍സിരഹിതമാകുന്നു”

  1. Please let me know if you’re looking for a writer for your weblog.
    You have some really good articles and I think I would be a good asset.
    If you ever want to take some of the load off, I’d absolutely love to write some articles for your blog in exchange for a link back
    to mine. Please blast me an email if interested. Cheers!

  2. Monika says:

    I have read so many articles on the topic of the blogger lovers however this post is actually a nice paragraph, keep it up.

Comments are closed.

Top
x