ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം 1993 മുതല്‍ 1999 വരെയുള്ള സംഭവബഹുലമായ കാലത്ത് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബുന്ദെസ് ബാങ്ക് പ്രസിഡന്റായിരുന്നു ടീറ്റ്‌മെയര്‍. ഇക്കാലയളവിലാണ് യൂറോ അവതരിപ്പിക്കപ്പെട്ടതും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപവത്കരിച്ചതും.
ഫ്രാങ്ക്ഫൂര്‍ട്ട്: യൂറോപ്പിന്റെ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവ് ഹാന്‍സ് ടീറ്റ്‌മെയര്‍ അന്തരിച്ചു. 85 വയസായിരുന്നു. ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം 1993 മുതല്‍ 1999 വരെയുള്ള സംഭവബഹുലമായ കാലത്ത് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബുന്ദെസ് ബാങ്ക് പ്രസിഡന്റായിരുന്നു ടീറ്റ്‌മെയര്‍. ഇക്കാലയളവിലാണ് യൂറോ അവതരിപ്പിക്കപ്പെട്ടതും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപവത്കരിച്ചതും.
കേന്ദ്ര ബാങ്കുകളുടെ സ്വതന്ത്ര പദവിക്കായി ശക്തമായി വാദിച്ചയാളാണ് ടീറ്റ്‌മെയര്‍. ബുന്ദെസ് ബാങ്കില്‍ ചേരുന്നതിനു മുമ്പ് ജൂനിയര്‍ ധനമന്ത്രിയായും മുന്‍ ചാന്‍സലര്‍ ഹെല്‍മുട് കോളിന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.