
ബർലിൻ: പുതുവർഷത്തിന് ശേഷം ജര്‍മനിയില്‍ മഞ്ഞു വീഴ്ച ശക്തമായി. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, സാക്സണി, സാക്സണി-അനാള്ട്ട്, തുരിംഗിയ, ബര്‍ലിന്‍, ബ്രാന്‍ഡന്‍ബര്‍ഗ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഉച്ച വരെ മഞ്ഞു പെയ്യുന്ന സ്ഥിതിയാണ് പലടിയങ്ങളിലും.
നോര്‍ത്ത്റൈന്‍ വെസ്റ്റ്ഫാലിയയില്‍ റോഡ് ഗതാഗതം അപകടകരമാകും വിധമാണ് മഞ്ഞുവീഴ്ച. അപ്രതീക്ഷിതമായിട്ടാണ് മഞ്ഞുവീഴ്ച കനത്തത്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.