Currency

ജര്‍മന്‍ മുന്‍പ്രസിഡന്റ് റോമന്‍ ഹെര്‍സോഗ് അന്തരിച്ചു

സ്വന്തം ലേഖകൻWednesday, January 11, 2017 7:34 am

1994 മുതല്‍ 1999 വരെ ജര്‍മനിയുടെ പ്രസിഡന്റായിരുന്നു

ബർലിൻ: സാമ്പത്തിക പരിഷ്കരണത്തിന്റെ ശക്തനായ വക്താവും ജർമ്മനിയുടെ മുൻ പ്രസിഡന്റുമായിരുന്ന റോമന്‍ ഹെര്‍സോഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1994 മുതല്‍ 1999 വരെ ജര്‍മനിയുടെ പ്രസിഡന്റായിരുന്നു. 

നാസി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ അനുസ്മരണദിനം ആചരിക്കുന്നതിന് തുടക്കംകുറിച്ചത് ഹെര്‍സോഗാണ്. ഭരണഘടനാ കോടതി ജഡ്ജിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1997-ലെ ചാര്‍ലിമാഗ്നെ പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ഹെര്‍സോഗിനെ തേടിയെത്തിയിട്ടുണ്ട്. 

ഹെര്‍സോഗിന്റെ നിര്യാണത്തില്‍ ചാന്‍സലര്‍ മെര്‍ക്കല്‍, പ്രസിഡന്റ് ജോവാഹിം ഗൗക്ക്, നിയമകാര്യമന്ത്രി ഹൈക്കോ മാസ് തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x