Currency

റിയാദ് നഗരത്തില്‍ സജീവമായി സഞ്ചരിക്കുന്ന ഭക്ഷണ ശാലകള്‍

സ്വന്തം ലേഖകന്‍Saturday, January 21, 2017 5:51 pm

സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനുളള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ ശാലകള്‍ തയാറാക്കിയിരിക്കുന്നത്.

റിയാദ്: നഗരത്തില്‍ സഞ്ചരിക്കുന്ന ഭക്ഷണ ശാലകള്‍ സജീവം. സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനുളള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ ശാലകള്‍ തയാറാക്കിയിരിക്കുന്നത്. മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ സജീവമായിരിക്കുന്ന സഞ്ചരിക്കുന്ന തട്ടുകടകള്‍ ഫൈസലിയ ടവറിന് സമീപമുള്ള കിംങ് ഫഹദ് പബ്ലിക് ലൈബ്രറിയുടെ വിശ്രമ കേന്ദ്രത്തിന് ചുറ്റിനുമാണ് ഉള്ളത്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശാനുസരണമാണ് പുതിയ പദ്ധതിക്ക് തുടക്കമായത്.

ഭക്ഷണ വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ പാര്‍ക്കിലെത്തുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ഭക്ഷണം കഴിക്കാനും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുമുള്ള കാര്‍പെറ്റ് തലയണ ഡൈനിംങ് ടേബിള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ സൗജന്യമാണ്. കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യുവാക്കളും സ്ത്രീകളും സംരഭകരായി രംഗത്തുണ്ട്.

സ്വദേശികള്‍ക്ക് മാത്രമാണ് ഇത്തരം യൂനിറ്റുകള്‍ നടത്താനും തൊഴിലെടുക്കാനുമുള്ള അനുവാദം. എല്ലാതരം ഭക്ഷണ സാധാനങ്ങളും തല്‍സമയം പാചകം ചെയ്താണ് വിതരണം ചെയ്യുന്നത്. ഇതര ഹോട്ടലുകളിലെ വില നിലവാരം തന്നെയാണ് ഇവിടെയും ഈടാക്കുന്നത്. അതേസമയം നഗരസഭയുടെ അനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ വില്‍പ്പന പാടുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x