ജര്‍മനിയിലെ ആന്സ്റ്റീനില് 18നും 19നും ഇടയില്‍ പ്രായമുള്ള അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്‍പ്പെടെ ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗാര്ഡന് ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മരണപ്പെട്ടത്.
ബര്‍ലിന്‍: ജര്‍മനിയിലെ ആന്സ്റ്റീനില് 18നും 19നും ഇടയില്‍ പ്രായമുള്ള അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്‍പ്പെടെ ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗാര്ഡന് ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മരണപ്പെട്ടത്. എന്നാല്‍ മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് അപകടകാരണമെന്നാണ് സൂചന.
ഗാര്ഡന് ഷെഡ് ഉടമയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ മകനും മകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രാത്രിയില്‍ പാര്‍ട്ടിക്ക് ശേഷം കൗമാരക്കാരെ കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.