ജർമ്മനിയിൽ ഇൻഫ്ലൂവൻസ പിടിമുറുക്കുന്നു. ബവേറിയയില്‍ മാത്രം 3700 പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്.
ബർലിൻ: ജർമ്മനിയിൽ ഇൻഫ്ലൂവൻസ പിടിമുറുക്കുന്നു. ബവേറിയയില്‍ മാത്രം 3700 പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്. കഴിഞ്ഞ ആഴ്ച മാത്രം പുതുതായി ആയിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതേ സീസണില്‍ 564 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇത്രയേറേ വർധന ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനുവരി പകുതിയോടെ മാത്രമാണ് രോഗബാധ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ഡിസംബറിന്റെ തുടക്കം മുതല്‍ തന്നെ രോഗം പടര്‍ന്നു തുടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.