നാണ്യപ്പെരുപ്പം രണ്ടു ശതമാനത്തിലേക്ക് അതിവേഗം അടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ജര്‍മനിയില്‍ പ്രകടമാകുന്നത്.
ബർലിൻ: ജർമ്മനിയിൽ നാണ്യപ്പെരുപ്പം വർധിച്ചു. 1.9 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇതോടെ നാണ്യപ്പെരുപ്പമെത്തി.
യൂറോപ്യന്‍ യൂണിയന് ലക്ഷ്യമിടുന്ന രണ്ടു ശതമാനത്തിലേക്ക് അതിവേഗം അടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ജര്‍മനിയില്‍ പ്രകടമാകുന്നത്. ഇന്ധന ~ ഊര്‍ജ വിലവര്‍ധന നാണ്യപ്പെരുപ്പം കൂടാൻ കാരണമായതായാണ് വിലയിരുത്തൽ.
ജനുവരിയില്‍ ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ അപേക്ഷിച്ച് 1.9 ശതമാനം ഉയരത്തിലായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.