Currency

ആറ് കൗമാരക്കാരുടെ മരണം, കാരണമായത് കാര്‍ബണ്‍ മോണോക്‌സൈഡ്

സ്വന്തം ലേഖകന്‍Wednesday, February 1, 2017 2:07 pm

ജര്‍മനിയിലെ ആന്‍സ്റ്റീനിലാണ് 18നും 19നും ഇടയില്‍ പ്രായമുള്ള അഞ്ചു കൗമാരക്കാരും ഒരു പെണ്‍കുട്ടിയും മരിച്ചത്. ഗാര്‍ഡന്‍ ഷെഡില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന പാര്‍ട്ടിക്ക് ശേഷം ഇവരെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ബര്‍ലിന്‍: ആറു കൗമാരക്കാരുടെ മരണത്തിന് കാരണമായത് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയിലെ ആന്‍സ്റ്റീനിലാണ് 18നും 19നും ഇടയില്‍ പ്രായമുള്ള അഞ്ചു കൗമാരക്കാരും ഒരു പെണ്‍കുട്ടിയും മരിച്ചത്. ഗാര്‍ഡന്‍ ഷെഡില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന പാര്‍ട്ടിക്ക് ശേഷം ഇവരെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗാര്‍ഡന്‍ ഷെഡ് ഉടമയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ മകനും മകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടിക്ക് വുഡ്‌ബേണിംഗ് സ്റ്റൗ ആണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുണ്ടാകാനുള്ള മറ്റ് സാധ്യതകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x