
റിയാദ്: രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിരീക്ഷിക്കുവാന്‍ എയര്‍ ബലൂണുകളുമായി സൗദി. ഇതിനായുള്ള തയാറെടുപ്പിലാണ് സൗദി. പ്രിന്‍സ് സുല്‍ത്താന്‍ അഡ്വാന്‍സ് ടെക്നിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബലൂണിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി.
രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് ബലൂണില്‍ ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന റഡാറുകളും ബലൂണില്‍ ക്രമികരിച്ചിട്ടുണ്ട്. 2000 അടി ഉയരത്തില്‍ 14 ദിവസം തുടര്‍ച്ചയായി ബലൂണിന് പറക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.