സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് അകാരണമായി സ്വദേശികളെ പിരിച്ചു വിടാന്‍ നിലവിലെ നിയമം കാരണമാകുന്നെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നിയമം പരിഷ്കരിക്കാന്‍ തയാറെടുക്കുന്നത്.
ജിദ്ദ: സ്വദേശി ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നതിനെക്കുറിച്ച് സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് അകാരണമായി സ്വദേശികളെ പിരിച്ചു വിടാന്‍ നിലവിലെ നിയമം കാരണമാകുന്നെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നിയമം പരിഷ്കരിക്കാന്‍ തയാറെടുക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗദി ജീവനക്കാരെ മതിയായ നഷ്ടപരിഹാരം നല്കി പിരിച്ചു വിടാന്‍ അനുമതി നല്കുന്ന വകുപ്പാണ് സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പരാതികളും പരിഹാരനിര്‍ദേശങ്ങളും ശൂറാ കൗണ്‍സില്‍ പ്രത്യേക കമ്മിറ്റി പരിശോധിക്കും. നിലവിലുള്ള വകുപ്പ് റദ്ദാക്കുക, നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു നിയമം പരിഷ്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.