Currency

സൗദിയില്‍ പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പിഴ

സ്വന്തം ലേഖകന്‍Tuesday, February 21, 2017 5:30 pm

കേട് പറ്റി പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പിഴ ഈടാക്കാനൊരുങ്ങുന്നത്. പെയിന്റടിച്ചോ മറ്റോ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്‌ മറഞ്ഞാലും പിഴ ചുമത്തും.

റിയാദ്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 1000 റിയാല്‍ പിഴ ചുമത്താന്‍ൊരുങ്ങി സൗദി ട്രാഫിക് അധികൃതര്‍. കേട് പറ്റി പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പിഴ ഈടാക്കാനൊരുങ്ങുന്നത്. പെയിന്റടിച്ചോ മറ്റോ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്‌ മറഞ്ഞാലും പിഴ ചുമത്തും.

കേടുപാടുകള്‍ സംഭവിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉടന്‍ തന്നെ മാറ്റണമെന്നും നമ്പര്‍ പ്ലേറ്റിന്റെ കേടുപാടുകള്‍ പരിഹരിക്കാതിരുന്നാല്‍ നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ഗതാഗത വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x