നവീകരിച്ച പാസ്പോര്‍ട്ടിന് 60 യൂറോയാണ് ഫീസ്. നിലവിലെ പാസ്പോര്ട്ടിനെക്കാള് വലിപ്പം കുറഞ്ഞതാണ് പുതിയ പാസ്പോര്‍ട്ട്. വിരലടയാളത്തോടുകൂടിയ ഇലക്ട്രോണിക് ചിപ്പോടുകൂടിയ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഒരു കാരണവശാലും വ്യാജമായി നിര്മ്മിയ്ക്കാനാവാത്തവിധം പഴുതടച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
ബര്‍ലിന്‍: ജര്‍മനിയുടെ നവീകരിച്ച പാസ്പോര്‍ട്ട് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലാവും. നവീകരിച്ച പാസ്പോര്‍ട്ടിന് 60 യൂറോയാണ് ഫീസ്. നിലവിലെ പാസ്പോര്ട്ടിനെക്കാള് വലിപ്പം കുറഞ്ഞതാണ് പുതിയ പാസ്പോര്‍ട്ട്. വിരലടയാളത്തോടുകൂടിയ ഇലക്ട്രോണിക് ചിപ്പോടുകൂടിയ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഒരു കാരണവശാലും വ്യാജമായി നിര്മ്മിയ്ക്കാനാവാത്തവിധം പഴുതടച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
നിലവിലുള്ള പാസ്പോര്‍ട്ടിന്റെ പുറംചട്ടയായ ഹാര്‍ഡ് കവര്‍ മാറി കൂടുതല്‍ ഫ്ളക്സിബിള്‍ നിലവാരത്തില്‍ മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. 32 പേജുള്ള പാസ്പോര്‍ട്ടിന് 10 വര്‍ഷമാണ് കാലാവധി. അതേസമയം 99.9 ശതമാനം കുറ്റമറ്റതാക്കിയാണ് പുതിയ പാസ്പോര്‍ട്ടിന്റെ രൂപകല്പനയെന്ന് ഫെഡറല്‍ പ്രിന്റിങ് മേധാവി ഉള്‍റിഷ് ഹാര്‍ട്ട്മാനും പറഞ്ഞു.
24 വയസ് പൂര്‍ത്തിയായ ഏതൊരു ജര്‍മന്‍ പൗരനും പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ അവകാശമുണ്ട്. എന്നാല്‍ നിലവിലുള്ളതും കാലാവധിയുള്ളതുമായ പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍ കാലാവധി തീരുന്നതനുസരിച്ച് മാറ്റിയാല്‍ മതിയാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.