ഇതുസംബന്ധിച്ച ബിൽ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി
ബർലിൻ: പൊതുസ്ഥലങ്ങളിലെ വിഡിയോ നിരീക്ഷണം ജർമ്മനി കൂടുതൽ വ്യാപകമാക്കുന്നു. ഇതുസംബന്ധിച്ച ബിൽ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. സുരക്ഷയ്ക്കു പ്രാധാന്യം നല്കുന്ന തരത്തിലാണ് പുതിയ ബില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഷോപ്പിങ് സെന്ററുകളിലും മറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഇതുവഴി വേഗത്തിൽ അനുമതി ലഭിക്കും. നിലവിൽ വളരെ നിയന്ത്രിതമായി മാത്രമാണ് ഇത്തരം നിരീക്ഷണങ്ങള്‍ രാജ്യത്ത് അനുവദിച്ചു വരുന്നത്.
എന്നാൽ അടുത്തിടെ ഉണ്ടായ ലൈംഗിക അതിക്രമങ്ങളും പിന്നീട് പലപ്പോഴായി സിവിലിയന്മാര് ആക്രമിക്കപ്പെട്ടതുമായ സംഭവങ്ങള്‍ മുൻനിർത്തിയാണ് സ്വകാര്യതയേക്കാൾ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ബിൽ കൊണ്ടുവന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.