Currency

ജീവനക്കാരുടെ സമരം; ജര്‍മനിയില്‍ ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Tuesday, March 14, 2017 3:14 pm

ബെര്‍ലിനിലെ ടെഗല്‍, ഷോന്‍ഫെല്‍ഡ് എന്നീ പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് താറുമാറായത്. അതേസമയം രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യേണ്ട നിരവധി പേരാണ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായത്.

ബര്‍ലിന്‍: വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. രാജ്യത്ത് സമരത്തെ തുടര്‍ന്ന ഒരാഴ്ചക്കിടെ റദ്ദാക്കിയത് ആയിരത്തോളം വിമാന സര്‍വീസുകളാണ്. വേതന വര്‍ധനയും ജോലി സ്ഥിരതയും ആവശ്യപ്പെട്ട് നടത്തുന്ന സമരം ജര്‍മനിയിലെ രണ്ട് പ്രമുഖ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

ബെര്‍ലിനിലെ ടെഗല്‍, ഷോന്‍ഫെല്‍ഡ് എന്നീ പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് താറുമാറായത്. അതേസമയം രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യേണ്ട നിരവധി പേരാണ് ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായത്. നാല് വര്‍ഷമായി ജോലിയിലുളളവരുടെ വേതനത്തില്‍ ചെറിയ വര്‍ധന വരുത്താമെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ തൊഴിലാളികള്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x