പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ 755 പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും ഇതിലൂടെ പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 28 ശതമാനമായി ഉയര്‍ത്തുകയുമാണ് ലക്ഷ്യമിടുന്നത്.
റിയാദ്: സൗദിയില്‍ വന്‍ തൊഴിലവസരങ്ങള്‍ വരുന്നു. 2020 ഓടെ 141,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി വിദൂര തൊഴില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്.
പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ 755 പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും ഇതിലൂടെ പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 28 ശതമാനമായി ഉയര്‍ത്തുകയുമാണ് ലക്ഷ്യമിടുന്നത്.
സൗദിയെ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറ്റുന്നതിനും സ്വകാര്യ-പൊതുമേഖലകള്‍ തമ്മിലെ പങ്കാളിത്തം ശക്തമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികള്‍ ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.