
ബര്‍ലിന്‍: ജര്‍മനിയിലെ സോഷ്യലിസ്ററ് ഡമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) അദ്ധ്യക്ഷനായി മാര്ട്ടിന് ഷുള്‍സ്(61) തെരഞ്ഞെടുക്കപ്പെട്ടു. ബര്‍ലിനില്‍ നടന്ന പാര്‍ട്ടി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 99% വോട്ടാണ് ഷുള്‍സ് നേടിയത്.
150 വര്‍ഷം പഴക്കുള്ള പാര്‍ട്ടിയുടെ നിലവിലുള്ള പ്രസിഡന്റ് സീഗ്മാര്‍ ഗാബ്രിയേല്‍ സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷപദവിയിലേക്കാണ് ഷുള്‍സിനെ തെരഞ്ഞെടുത്തത്. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് പ്രസിഡന്റ് പദവി രാജിവെച്ചതിനു ശേഷമാണ് ഷുള്‍സ് പാർട്ടിയുടെ നേതൃത്വത്തിലെത്തുന്നത്.
സെപ്റ്റംബര്‍ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിനെതിരെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഷുള്‍സ് മൽസരിക്കും. അതിനിടെ അടുത്തിടെ നടന്ന അഭിപ്രായ സര്‍വേയില്‍ ചാന്‍സലര്‍ മെര്‍ക്കലിനെക്കാള്‍ മുന്‍തൂക്കം മാര്ട്ടിന് ഷുള്‍സ് നേടിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.