
ബര്‍ലിന്‍: ജർമനിയിൽ ഈയാഴ്ച ചൂടു കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നൽകി. തെളിഞ്ഞ ആകാശവും വെയിലും നല്ല ചൂടും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രാജ്യത്ത് പകല്‍ നല്ല വെയിലും രാത്രി താപനില പൂജ്യത്തിനു താഴെയും എന്നതുമായിരിക്കും വരുന്ന 12 ദിവസത്തേക്ക് സ്ഥിതിയെന്നും നിരീക്ഷകര്‍ പ്രവചിച്ചു. രാജ്യത്തിന്റെ വടക്കും കിഴക്കും പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യത കാണുന്നതായും കരുതുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.