Currency

ജര്‍മ്മനിയില്‍ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ സൂര്യന്‍ കണ്ണുതുറന്നു

സ്വന്തം ലേഖകന്‍Friday, March 31, 2017 10:35 am

45 അടി ഉയരവും 52 അടി വീതിയുമുള്ള കൃത്രിമസൂര്യന്റെ പ്രധാന ഭാഗം 149 സെനോണ്‍ ഷോര്‍ട്ട് ആര്‍ക്ക് ബള്‍ബുകളാണ്. 5432 ഫാരന്‍ഹീറ്റ് ചൂടുവരെ താങ്ങാന്‍ ശേഷിയുള്ളതാണ് സൂര്യന്റെ ബള്‍ബുകള്‍.

ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ സൂര്യന്‍ ജര്‍മ്മനിയില്‍ കണ്ണുതുറന്നു. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ ജര്‍മ്മന്‍ എയറോസ്പേസ് സെന്ററിലാണ് കൃത്രിമ സൂര്യനെ നിര്‍മിച്ചത്. ഷൈന്‍ലൈറ്റ് എന്ന ഈ മനുഷ്യനിര്‍മിത സൂര്യന് 10000 സൂര്യന്മാരുടെ ഊര്‍ജ്ജം ഒരു കേന്ദ്രത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള ശേഷിയുണ്ട്.

45 അടി ഉയരവും 52 അടി വീതിയുമുള്ള കൃത്രിമസൂര്യന്റെ പ്രധാന ഭാഗം 149 സെനോണ്‍ ഷോര്‍ട്ട് ആര്‍ക്ക് ബള്‍ബുകളാണ്. 5432 ഫാരന്‍ഹീറ്റ് ചൂടുവരെ താങ്ങാന്‍ ശേഷിയുള്ളതാണ് സൂര്യന്റെ ബള്‍ബുകള്‍. ഹൈഡ്രജന്റെ നിര്‍മാണം പോലെയുള്ള മേഖലയില്‍ കൃത്രിമസൂര്യന്റെ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. കാര്‍ബണ്‍ പുറത്തുവിടുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന ഗുണം.

ഹൈഡ്രജന്‍ നിര്‍മാണത്തിനായി ലോഹപാളികളെ 1475 ഫാരന്‍ഹീറ്റ് വരെ ചൂടാക്കിയ ശേഷം ചുട്ടുപഴുത്തിരിക്കുന്ന ലോഹപാളിയിലേക്ക് വെള്ളം സ്പ്രേ ചെയ്യുന്നു. ഇതോടെ വെള്ളം ഓക്സിജനും ഹൈഡ്രജനുമായി മാറും. നിലവില്‍ ഷൈന്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഗവേഷകര്‍ ആശങ്കയിലാണ്. ഷൈന്‍ലൈറ്റിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍. നിലവിലുള്ളതിന്റെ പത്തിരട്ടി വലിപ്പത്തില്‍ ഷൈന്‍ ലൈറ്റ് സ്ഥാപിച്ചാല്‍ മാത്രമേ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം സാധ്യമാവൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x