Currency

ജർമ്മനിയിൽ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു

സ്വന്തം ലേഖകൻSunday, April 2, 2017 8:02 pm

ബർലിൻ: ജർമ്മനിയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും റെക്കോർഡ് താഴ്ചയിലെത്തി. 5.8 ശതമാനമാണ് കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. ജനുവരിയെ അപേക്ഷിച്ച് 0.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 1990ലെ ജർമൻ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

 കമ്പനികൾ പുതിയ തൊഴിലാളികളെ അന്വേഷിക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തിൽ, തൊഴിൽരഹിതരുടെ എണ്ണത്തിൽ മുപ്പതിനായിരത്തിന്‍റെ കുറവ് മാത്രമാണ് കാണുന്നത്. ബ്രിട്ടന്റെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത് രാജ്യത്തെ തൊഴിൽ വിപണിയെ ബാധിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്തർ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x