Currency

പുതുതായി രൂപകല്‍പ്പന ചെയ്ത 50 യൂറോയുടെ നോട്ട് വിപണിയിൽ

Wednesday, April 5, 2017 8:33 am

50 യൂറോയുടെ പുതുതായി രൂപകല്‍പ്പന ചെയ്ത നോട്ട് ഇന്നലെ വിപണിയിലെത്തി. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി)നോട്ട് പുറത്തിറക്കിയത്. യൂറോപ്യന്‍ സീരീസ് എന്നറിയപ്പെടുന്ന നോട്ടിൽ ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.

ഓറഞ്ചും ബ്രൗണും കലര്‍ന്ന നിറത്തിലുള്ള പുതിയ നോട്ട് വെളിച്ചത്തിന്റെ മുന്‍പില്‍ പിടിച്ചാല്‍ നോട്ടില്‍ ചേര്‍ത്തിരിയ്ക്കുന്ന വിവരങ്ങള്‍ കാണാൻ കഴിയും. വാട്ടര്‍ മാര്‍ക്കിൽ പ്രത്യേകതയുള്ള ഇതിന്റെ വ്യാജനെ നിര്‍മ്മിയ്ക്കാനാവില്ലെന്ന് ഇസിബി ബാങ്ക് തലവൻ മാരിയോ ഡ്രാഗി അവകാശപ്പെട്ടു.

പുതിയ വാട്ടര്‍മാര്‍ക്കോടു കൂടിയ യൂറോയുടെ 5,10,20 നോട്ടുകള്‍ ഇസിബി നേരത്തെ പുറത്തിറക്കിയിരുന്നു. 100,200 എന്നീ മൂല്യങ്ങളുള്ള നോട്ടുകളും ഇപ്പോൾ വിപണിയിലുണ്ട്. 500-ന്റെ യൂറോ നോട്ടുകൾ നേരത്തെ പിൻവലിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x