Currency

യൂറോപ്പിൽ കുടിയേറ്റ സൗഹാർദ സമീപനം കൂടുതൽ ജർമ്മൻ യുവാക്കൾക്ക്

സ്വന്തം ലേഖകൻThursday, April 6, 2017 3:20 pm

യൂറോപ്പില്‍ കുടിയേറ്റത്തോട് ഏറ്റവും സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കുന്നതില്‍ മുന്നിൽ ജര്‍മനിയിലെ യുവാക്കളെന്ന് സർവ്വേഫലം

ബർലിൻ: യൂറോപ്പില്‍ കുടിയേറ്റത്തോട് ഏറ്റവും സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കുന്നതില്‍ മുന്നിൽ ജര്‍മനിയിലെ യുവാക്കളെന്ന് സർവ്വേഫലം. 11 രാജ്യങ്ങളിലായി രണ്ടു ലക്ഷം യുവാക്കൾക്കിടയിലായിരുന്നു സർവേ.യൂറോപ്പിലെ കുടിയേറ്റത്തോട് ഏറ്റവും തുറന്ന സമീപനമുള്ളത് 18-നും 34-നും ഇടയിൽ പ്രായമുള്ള ജർമ്മൻ യുവാക്കൾക്കാണ്. 

ജര്‍മ്മനിയുടെ സാംസ്കാരിക വൈവിധ്യം വര്‍ധിപ്പിക്കുന്നതിന് വിദേശികളുടെ സന്ദർശനം സഹായകരമാകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ജര്‍മനിക്കാരില്‍ എണ്‍പതു ശതമാനം പേരും അഭിപ്രായപ്പെട്ടു.

സ്പെയിനിൽ 78 ശതമാനവും ലക്സംബര്‍ഗ്ഗിൽ 76 ശതമാനവും കുടിയേറ്റത്തെ അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിച്ചു. 13 ശതമാനം ജര്‍മന്‍ യുവാക്കളും 11 ശതമാനം സ്പാനിഷ് യുവാക്കളും കുടിയേറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x