ജര്‍മനിയിൽ ആക്രമണോത്സുകവും ലൈംഗികവുമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും ഭവനഭേദനം പോലുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞതായും റിപ്പോർട്ട്
ബര്‍ലിന്‍: ജര്‍മനിയിൽ ആക്രമണോത്സുകവും ലൈംഗികവുമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും ഭവനഭേദനം പോലുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞതായും റിപ്പോർട്ട്. 2015-ലേതിനെ അപേക്ഷിച്ച് 2016-ൽ ഭവനഭേദനങ്ങൾ പത്തു ശതമാനമായി കുറഞ്ഞു.
അതേസമയം, കൊലപാതകവും ബലാത്സംഗവും പോലുള്ള ആക്രമണോത്സുകമായ കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനം വര്‍ധനവാണ് കാണുന്നത്. എന്നാല്‍, ഇവയിൽ 80 ശതമാനത്തിന്റെയും ലക്ഷ്യം മോഷണവും ആക്രമണവും തന്നെയായിരുന്നു.
ബലാത്സംഗവും ലൈംഗിക ആക്രമണവും 12.8 ശതമാനമായി വർധിച്ചു. 7900-ൽ അധികം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.