
ബെർലിൻ: ആളുകള്‍ക്ക് ആവശ്യമില്ലാത്ത സ്ഥലത്തും താമസിക്കാന്‍ ഇഷ്ടപ്പെടാത്ത ഇടങ്ങളിലും ആവശ്യത്തിലേറെ വലുപ്പത്തിലും നിർമ്മിക്കപ്പെടുന്ന വീടുകൾ ജർമ്മനിയിൽ പെരുകുന്നതായി റിപ്പോർട്ട്. കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഇത്തരത്തിൽ അനാവശ്യമായി ഇരുപതു ശതമാനത്തോളം കൂടുതല്‍ വീടുകളാണ് 2011നും 2015നുമിടയില്‍ ജര്‍മനിയിലെ ഗ്രാമ പ്രദേശങ്ങളില്‍ പണിതുയര്‍ത്തിയിരിക്കുന്നത്. ലോവര്‍ സാക്ണിയില് മാത്രം ആവശ്യമുള്ളതിനെക്കാള്‍ 1060 വീടുകള്‍ അധികം നിർമ്മിക്കപ്പെട്ടു.
ബാങ്കുകളില്‍ പലിശ നിരക്ക് കുറഞ്ഞ് നില്ക്കുന്നതിനാല് സ്ഥലം വാങ്ങുന്നതും വീടു വയ്ക്കുന്നതും മുന്‍ കാലങ്ങളിലേതിനെ അപേക്ഷിച്ച് എളുപ്പമായതിനാലാണ് പലരും ഇങ്ങനെ ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.