Currency

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകുവാൻ അവസരം

Wednesday, July 5, 2017 11:11 am

ഷാർജ: കേരള സർക്കാരിനു കീഴിലുള്ള കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാകാനുള്ള രജിസ്‌ട്രേഷൻ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ആരംഭിച്ചു. ഇടവന മുരളീധരനു അപേക്ഷ ഫോറം നൽകി അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് മാത്യു ജോൺ ഉദ്ഘാടനം നിർവഹിച്ചു.അംഗങ്ങളാകുന്നവർ കുടുംബ പെൻഷൻ,അവശ പെൻഷൻ, മരണാനന്തര സഹായം, ചികിത്സ സഹായം, വിവാഹ ആനുകൂല്യം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ഗ്രാൻറ് എന്നിവക്ക് അർഹരായിരിക്കും.18നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ പ്രവാസികൾക്കും അംഗങ്ങളാകാം.

12th Garshom International Awards online nomination Click here

വിസയുൾപ്പെടെയുള്ള പാസ്പോർട്ട് കോപ്പി, ആറു മാസത്തിനുള്ളിലെടുത്ത രണ്ടു പാസ്പോർട്ട് ഫോട്ടോ,16 ദിർഹം എന്നിവയുമായി വൈകീട്ട് ആറിനും ഒമ്പതിനും ഇടയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഫീസിൽ അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകാവുന്നതാണ്. അപേക്ഷയുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ എല്ലാ മാസവും 300 രൂപവീതം ഓരോ അപേക്ഷകനും പ്രവാസി ക്ഷേമനിധിയിലേക്ക് അടക്കണം. വർഷത്തിൽ ഒറ്റത്തവണയായി അടക്കാനുള്ള സൗകര്യമുണ്ട്. ഓൺലൈൻ വഴിയും അടക്കാവുന്നതാണ്. തുടർച്ചയായി 10 വർഷം അടച്ചവർക്ക് 60 വയസ്സിനു ശേഷം 2000 രൂപ പെൻഷൻ ലഭിക്കും. ക്ഷേമനിധി അംഗങ്ങൾ മരണപ്പെട്ടാൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും.

2009ൽ ആരംഭിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ ഇപ്പോൾ രണ്ടു ലക്ഷംപേരാണ് അംഗങ്ങളായിട്ടുള്ളത്. 

ജനറൽ സെക്രട്ടറി ബിജു സോമൻ, ട്രഷറർ വി.നാരായണൻ നായർ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.കൊച്ചു കൃഷ്ണൻ എന്നിവർ സംസാരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x