Currency

വിദേശ കമ്പനികള്‍ക്ക് ജര്‍മന്‍ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുന്നു

സ്വന്തം ലേഖകൻSunday, July 16, 2017 5:41 pm

യൂറോപ്യന്‍ കമ്പനികളെ ചൈനീസ് കമ്പനികള്‍ വ്യാപകമായി ഏറ്റെടുക്കുന്ന പ്രവണത കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.

ബെർലിൻ: ജര്‍മന്‍ സ്ഥാപനങ്ങളെ വിദേശ കമ്പനികള്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ഇതിനായി നടത്തേണ്ട പരിശോധനകളും കർശനമാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. യൂറോപ്യന്‍ കമ്പനികളെ ചൈനീസ് കമ്പനികള്‍ വ്യാപകമായി ഏറ്റെടുക്കുന്ന പ്രവണത കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.

തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സൂക്ഷ്മ പരിശോധനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.  ഇനിമുതൽ ഏറ്റെടുക്കലുകള്‍ സംബന്ധിച്ച പരിശോധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. കൂടുതല്‍ മേഖലകളെ പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x