Currency

സൗദിയില്‍ സ്‌നാപ് ചാറ്റ് കണ്ണടകള്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍Friday, July 21, 2017 11:13 am

ഇത്തരം കണ്ണടകള്‍ തടയണമെന്നും ക്യാമറകള്‍ അടങ്ങിയ കണ്ണടകള്‍ക്ക് ക്ലിയറന്‍സ് നല്‍കരുതെന്നും എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തികളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി കസ്റ്റംസ് നിര്‍ദേശം നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ക്യാമറ കണ്ണടകളാണിത്.

റിയാദ്: സ്‌നാപ് ചാറ്റ് കണ്ണടകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ക്യാമറകള്‍ അടങ്ങിയ കണ്ണടകള്‍ക്ക് സൗദിയില്‍ വിലക്ക്. ഇത്തരം കണ്ണടകള്‍ തടയണമെന്നും ക്യാമറകള്‍ അടങ്ങിയ കണ്ണടകള്‍ക്ക് ക്ലിയറന്‍സ് നല്‍കരുതെന്നും എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തികളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി കസ്റ്റംസ് നിര്‍ദേശം നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ക്യാമറ കണ്ണടകളാണിത്. സ്‌നാപ് ചാറ്റ് ഉപയോക്താക്കള്‍ ഇത് സൗദിയില്‍ ഉപയോഗിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് സൗദി കസ്റ്റംസ് അടിയന്തര നിര്‍ദേശം നല്‍കിയത്.

രഹസ്യ ചിത്രീകരണത്തിനും ചാരവൃത്തിക്കും ഉപയോഗിക്കുന്ന, വാച്ച്, പേന, സണ്‍ഗ്ലാസ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സിഗര്‍ലൈറ്റര്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് നേരത്തെ സൗദി വിലക്കിയിരുന്നു. ഇവയ്ക്ക് സമാനമാണ് സ്‌നാപ് ചാറ്റ് കണ്ണടകള്‍. 130 ഡോളറാണ് (488 സൗദി റിയാല്‍) വില വരുന്ന സ്‌നാപ് ചാറ്റ് കണ്ണടകളിലൂടെ 30 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിച്ച് മെമ്മറിയില്‍ സൂക്ഷിക്കുന്നതിന് സാധിക്കും.

Nomination online for 12th Garshom International Awards click here


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x