Currency

ജർമ്മനിയിൽ ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻTuesday, August 1, 2017 10:30 pm

റൈന്‍ലാന്റ് ഫാല്‍സ്, ഹെസന്‍, തൂറിംഗന്‍ സംസ്ഥാനങ്ങളിലാണ് ചുഴലി കൊടുംകാറ്റിനു സാധ്യത കാണുന്നത്.

ബെർലിൻ: ജർമ്മനിയിൽ ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വേനല്‍മഴയിലെ ജലപ്രളയത്തില്‍ ദുരിതപര്‍വ്വമായി മാറിയതിനു പിന്നാലെയാണ് ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പും ഉണ്ടായിരിക്കുന്നത്.

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രണ്ടു ലിഗാ ഫുട്ബോള്‍ മല്‍സരങ്ങളും മാറ്റി വെച്ചിട്ടുണ്ട്. റൈന്‍ലാന്റ് ഫാല്‍സ്, ഹെസന്‍, തൂറിംഗന്‍ സംസ്ഥാനങ്ങളിലാണ് ചുഴലി കൊടുംകാറ്റിനു സാധ്യത കാണുന്നത്.

കൊടുങ്കാറ്റിനൊപ്പം കനത്തമഴയും, ഹാഗല്‍(ഐസ് മഴ), ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x