Currency

ജർമ്മനിയിൽ വിഷാംശമുള്ള മുട്ടകൾ വിൽക്കുന്നതായി കണ്ടെത്തൽ

സ്വന്തം ലേഖകൻMonday, August 7, 2017 8:31 pm

ഈച്ചയെയും മറ്റു കീടങ്ങളെയും അകറ്റാന്‍ ഉപയോഗിക്കുന്ന ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് മുട്ടകളിൽ കണ്ടെത്തിയിരിക്കുന്നത്

ബെർലിൻ: ജർമ്മനിയിലെ വിവിധ കടകളിൽ വിൽക്കുന്ന മുട്ടകളിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഒമ്പതു ലക്ഷത്തോളം മുട്ടകളില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ഹെസ്സെ, ബവേറിയ സ്റ്റേറ്റുകളിലും ഇത്തരം മുട്ടകൾ കണ്ടെത്തി.

ഈച്ചയെയും മറ്റു കീടങ്ങളെയും അകറ്റാന്‍ ഉപയോഗിക്കുന്ന ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് മുട്ടകളിൽ കണ്ടെത്തിയിരിക്കുന്നത്. ഫിപ്രോനില്‍ സാന്നിധ്യം വളരെ കുറഞ്ഞ അളവില്‍ മാത്രമാണെന്നും, മുതിര്‍ന്നവരില്‍ ഇത് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കില്ലെന്നും ഫെഡറല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ റിസ്ക് അസസ്മെന്റ് അറിയിച്ചു.

അതേസമയം മുട്ടയിലെ ഫിപ്രോനില്‍ സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഡച്ച് ഫാമുകളില്‍ നിന്നു മുട്ടയിലാണ് ആദ്യം ഇതു കണ്ടെത്തിയതെങ്കില്‍, ജര്‍മന്‍ ഫാമുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മുട്ടയിലും ഈ പ്രശ്നമുള്ളതായാണ് പുതിയ റിപ്പോർട്ട്. ലോവര്‍ സാക്സണിയിലെ ഫാമില്‍ ഉത്പാദിപ്പിക്കപ്പെട്ട മുട്ടയിലും വിഷാംശം തിരിച്ചറിഞ്ഞിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x