ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് ആവശ്യത്തിന് പണം നല്‍കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് പറഞ്ഞു
ഫ്രാങ്ക്ഫര്‍ട്ട്∙ ജര്‍മന്‍ ഹൈവേകളില്‍ ട്രക്കുകൾക്കായി ഇലക്ട്രിക് ട്രാക്കുകള്‍ ഉണ്ടാക്കുന്നു. ഹൈവേകളില്‍ ട്രക്ക് ട്രാഫിക് മൂലം ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാനാകുമെന്നാണു ഇതുവഴി പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ ട്രക്കുകള്‍ ഈ ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്ക് ഓവര്‍ ടേക്കിങ്ങും ഹൈവേയിലെ ട്രാഫിക്കും കുറയ്ക്കാന്‍ സാധിക്കും.
ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് ആവശ്യത്തിന് പണം നല്‍കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് പറഞ്ഞു. ഇലക്ട്രിക് ട്രാക്ക് സിസ്റ്റം പരിശോധിക്കാനും, ടെസ്റ്റ് ചെയ്യാനുമായി ഫ്രാങ്ക്ഫര്‍ട്ട് മുതല്‍ ഡാംസ്റ്റാട്ട് വരെ ഇലക്ട്രിക്ക് ട്രാക്ക് ഈ വര്‍ഷാവസാനത്തോടെ പണി തീര്‍ത്ത് ട്രക്കുകള്‍ ഓടിച്ച് തുടങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.