റെയ്ല്‍ സ്ററാര്‍ട്ടപ്പ് ലോക്കോമോറില്‍ നിക്ഷേപം നടത്താനാണ് ഫ്ളിക്സ്ബസ് തീരുമാനിച്ചിരിക്കുന്നത്.
ജര്‍മനിയിലെ പ്രമുഖ ദീര്‍ഘദൂര ബസ് ഓപ്പറേറ്റര്‍ ഫ്ളിക്സ്ബസ് ട്രെയ്ന്‍ സര്‍വീസ് രംഗത്തേക്ക് കടക്കുന്നു. പൊതജനങ്ങളില്‍നിന്നു പണം സ്വരൂപിച്ച് ആരംഭിക്കുകയും, പിന്നീട് പ്രതിസന്ധിയിലാകുകയും ചെയ്ത റെയ്ല്‍ സ്ററാര്‍ട്ടപ്പ് ലോക്കോമോറില്‍ നിക്ഷേപം നടത്താനാണ് ഫ്ളിക്സ്ബസ് തീരുമാനിച്ചിരിക്കുന്നത്. ബര്‍ലിന്‍ ~ സ്ററുട്ട്ഗര്‍ട്ട് സര്‍വീസ് ഈ മാസം 24നു പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫ്ളിക്സ്ബസ് ശൃംഖല വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഫ്ളിക്സ്ബസിന്റെ ശൃംഖല ഉപയോഗപ്പെടുത്തി യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെ ആദ്യ പൊതുജന ഫണ്ടിങ്ങോടു കൂടിയ ട്രെയ്ന്‍ സര്‍വീസാണ് ലോക്കോമോര്‍. കഴിഞ്ഞ ഡിസംബറില്‍ ഓണ്‍ലൈനായി ആറു ലക്ഷം യൂറോ സമാഹരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ പിന്നീട് ബുക്കിങ്ങുകള്‍ കുത്തനെ കുറയുകയും, അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുതിച്ചുയരുകയും ചെയ്തതിനെ തുടർന്ന് പാപ്പരാകുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.