Currency

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നടപ്പിലാക്കാന്‍ ഇനി യന്ത്രമനുഷ്യരും

സ്വന്തം ലേഖകന്‍Sunday, September 10, 2017 12:56 pm

ആഭ്യന്തരമന്ത്രാലയം, മാനവവിഭവ ശേഷി മന്ത്രാലയം, ഭവന നിര്‍മാണ പദ്ധതി, എമിറേറ്റ്‌സ് പോസ്റ്റ് സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം തുടങ്ങി 14 സര്‍ക്കാര്‍ വകുപ്പുകളുടെ 100 സേവനങ്ങളാണ് ഇവിടെ റോബോട്ടുകള്‍ നിര്‍വഹിക്കുക.

റിയാദ്: യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി മുതല്‍ യന്ത്രമനുഷ്യരും. നിക്കാഹും വിവാഹ രജിസ്‌ട്രേഷനും തുടങ്ങി 14 സര്‍ക്കാര്‍ വകുപ്പുകളുടെ 100 സേവനങ്ങള്‍ക്കാണ് റോബോട്ടുകളെ നിയോഗിച്ചത്. റോബോട്ടിന്റെ കൂടി സഹായത്തോടെയാണ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ സംഘത്തിലെ ഉമര്‍ സുല്‍ത്താന്റെയും അമല്‍ അഹമ്മദിന്റെയും നിക്കാഹ് ചടങ്ങ് നടന്നത്. റോബോട്ടുകളെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വീസ് വണ്‍ എന്ന അത്യാധുനിക സേവനകേന്ദ്രത്തിലെ ആദ്യ നിക്കാഹായിരുന്നു ഇത്.

സര്‍വീസ് വണ്‍ എന്ന സര്‍ക്കാര്‍ സേവനകേന്ദ്രത്തിലും യന്ത്രമനുഷ്യരാണ് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സന്‍ യന്ത്രമനുഷ്യരാണ് ഇവിടെ. എമിറേറ്റ്‌സ് ടവറില്‍ സവര്‍വീസ് വണ്ണിന്റെ ആദ്യ കേന്ദ്രം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.

ആഭ്യന്തരമന്ത്രാലയം, മാനവവിഭവ ശേഷി മന്ത്രാലയം, ഭവന നിര്‍മാണ പദ്ധതി, എമിറേറ്റ്‌സ് പോസ്റ്റ് സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം തുടങ്ങി 14 സര്‍ക്കാര്‍ വകുപ്പുകളുടെ 100 സേവനങ്ങളാണ് ഇവിടെ റോബോട്ടുകള്‍ നിര്‍വഹിക്കുക. നാല് ഘട്ടങ്ങളായി നിര്‍വഹിക്കേണ്ട പല സേവനങ്ങളും ഇവിടെ റോബോട്ടുകള്‍ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന പ്രത്യേകതയും സര്‍വീസ് വണ്ണിനുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x