കഴിഞ്ഞ പാര്‍ലമെന്റില്‍ വ്യവസായ സംരംഭകരായ 35 പേരാണുണ്ടായിരുന്നത്. ഇത്തവണ ഇത് 76 ആകും.
ബെർലിൻ: വ്യവസായ സംരംഭക രംഗത്തു നിന്നും ജര്‍മന്‍ പാര്‍മെന്റ് അംഗമായവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ പാര്‍ലമെന്റില്‍ വ്യവസായ സംരംഭകരായ 35 പേരാണുണ്ടായിരുന്നത്. ഇത്തവണ ഇത് 76 ആകും. എഎഫ്ഡിക്കും എഫ്ഡിപിക്കും എംപിമാര്‍ വര്‍ധിച്ചതാണ് ഇതിനു കാരണം.
എഎഫ്ഡി നിരയില്‍ 19 സംരംഭകരാണുള്ളത്. എഫ്ഡിപിക്കാരില് 13 പേരും. ബാക്കി 14 പേര് ഗ്രീന്‍, ഇടതുപക്ഷം, എസ്പിഡി പ്രതിനിധികളാണ്. 709 അംഗങ്ങളായിരിക്കും അടുത്ത പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുക. ഇതിൽ 204 പേര് പൊതു സേവന രംഗത്തുനിന്നു വരുന്നവരാണ്. 110 പേര് രാഷ്ട്രീയ, യൂണിയന്, സഭാ പശ്ചാത്തലങ്ങളുള്ളവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.