Currency

മഖ്‌വയില്‍ വാന്‍ മറിഞ്ഞ് തീകത്തി മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Friday, October 6, 2017 12:13 pm

മഖ്‌വ ബത്താത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി കുഞ്ഞിമുഹമ്മദാണ് (53) അപകടത്തില്‍ മരിച്ചത്. കുഞ്ഞിമുഹമ്മദ് ഓടിച്ച വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീപിടിക്കുകയായിരുന്നു.

ത്വാഇഫ്: അല്‍ബാഹക്ക് സമീപം മഖ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മഖ്‌വ ബത്താത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി കുഞ്ഞിമുഹമ്മദാണ് (53) അപകടത്തില്‍ മരിച്ചത്. കുഞ്ഞിമുഹമ്മദ് ഓടിച്ച വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.

ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന കുഞ്ഞിമുഹമ്മദ് റൊട്ടി വിതരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. 11 വര്‍ഷത്തോളമായി ഈ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം മഖവ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മൈമൂന.മകന്‍: ഹാരിസ്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x