Currency

ജർമ്മനിയിൽ സേവ്യർ കൊടുങ്കാറ്റ്: ഏഴ് മരണം

സ്വന്തം ലേഖകൻFriday, October 6, 2017 9:37 pm

ജര്‍മനിയുടെ വടക്കന്‍ പ്രദേശങ്ങളിൽ വീശിയ ചുഴലിക്കൊടുങ്കാറ്റിൽ ഏഴ് മരണവും വന്‍ നാശനഷ്ടവും.

ബര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ പ്രദേശങ്ങളിൽ വീശിയ ചുഴലിക്കൊടുങ്കാറ്റിൽ ഏഴ് മരണവും വന്‍ നാശനഷ്ടവും. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ആളുകള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാൻ ഹാംബുര്‍ഗില്‍ അധികൃതര്‍ നിര്‍ദേശം നൽകി.

ബര്‍ലിനില്‍ സേവ്യർ കാറ്റ് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ചതായാണു റിപ്പോർട്ട്. വിമാന സര്‍വീസുകള്‍ പലതും വൈകി. വടക്കന്‍ സ്റേററ്റുകളില്‍ മിക്കയിടങ്ങളിലും ട്രെയ്ന്‍ സര്‍വീസും മുടങ്ങിക്കിടക്കുകയാണ്. ഇപ്പോൾ കാറ്റ് കിഴക്കോട്ട് നീങ്ങി പോളണ്ടിലേക്കു മാറിയിരിക്കുകയാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x