Currency

സൗദിയില്‍ സ്വദേശി വനിതകള്‍ക്ക് ടാക്സി കാറുകള്‍ ഓടിക്കുന്നതിന് അനുമതി

സ്വന്തം ലേഖകന്‍Monday, October 9, 2017 1:14 pm

റിയാദ്: സൗദിയില്‍ ടാക്സി കാറുകളില്‍ ജോലി ചെയ്യുന്നതിന് സ്വദേശി വനിതകളെ അനുവദിക്കും. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീകള്‍ക്ക് ഗതാഗത സൗകര്യം നല്‍കുന്ന തൊഴിലുകള്‍ വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വിതരണം തുടങ്ങുന്നതോടെ ഗതാഗത മേഖലയിലെ ഏത് തൊഴിലുകള്‍ നിര്‍വഹിക്കുന്നതിനും വനിതകള്‍ക്ക് അവകാശമുണ്ടാകും. അതേസമയം ഈ മേഖലകളില്‍ വിദേശ വനിതകളെ അനുവദിക്കില്ല. ടാക്സികള്‍ ഓടിക്കുന്നതിനും വിദേശി വനിതകളെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിദേശികള്‍ കുത്തകയായി കൊണ്ടുനടക്കുന്നതാണ് ഗതാഗത മേഖല. ഇവിടെ ബിനാമി പ്രവണതയും വ്യാപകമാണ്. ഇത് അവസാനിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശി വനിതകള്‍ക്ക് അവസരമൊരുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x