Currency

സന്നദ്ധ സംഘടനകള്‍ക്ക് അനുവാദമില്ലാതെ സംഭാവന നല്‍കുന്നത് നിയമവിരുദ്ധം

സ്വന്തം ലേഖകന്‍Sunday, October 15, 2017 12:17 pm

റിയാദ്: വിദേശ രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ക്ക് അനുവാദമില്ലാതെ സംഭാവന നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി. വിവിധ സഥാപനങ്ങള്‍ക്കയച്ച സര്‍ക്കുലറിലാണ് സാമയുടെ മുന്നറിയിപ്പ് നല്‍കിയത്. ജോലി ചെയ്യുന്ന വിദേശികള്‍ ഇത്തരം പ്രവര്‍ത്തനം ചെയ്യുന്നില്ലെന്ന് സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും സാമ ആവശ്യപ്പെട്ടു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി നേടണം. അല്ലാത്ത പക്ഷം അതിനെ ഹവാല ഇടപാടായി പരിഗണിക്കുകയും പണം സംഭാവനയായി നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരിയും നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ വര്‍ഷം 450 മില്യണ്‍ റിയാലിന്റെ ഇടപാടാണ് സാമ തടഞ്ഞത്. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഇതില്‍ പങ്കാളിയാകുന്നില്ലെന്ന് സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കാം. സാമൂഹിക ക്ഷേമ മന്ത്രാലയം അംഗീകരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക് മാത്രമാണ് പിരിവിനുള്ള അനുവാദം. ഇത് നിരീക്ഷിക്കുന്നതിന് വേണ്ടി 2018 ടെ പ്രത്യേക സംഘം രൂപീകരിക്കുമെന്നും സാമ സര്‍ക്കുലറില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x