
ബര്‍ലിന്‍: ലോവര്‍ സാക്സണിയിലെ സാല്സ്ഗിറ്റര് പട്ടണത്തില്‍ അഭയാര്‍ഥികള്‍ താമസിക്കാനെത്തുന്നതിനു സംസ്ഥാന സർക്കാർ നിരോധനം ഏര്‍പ്പെടുത്തി. പ്രദേശത്ത് ഇതിനോടകം തന്നെ അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്നും, കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനും ഇന്റഗ്രേറ്റ് ചെയ്യാനും കഴിയില്ലെന്നുമുള്ള വിശദീകരണത്തോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോവര്‍ സാക്സണിയിലെ തന്നെ മറ്റു രണ്ടു പട്ടണങ്ങള്‍ കൂടി സമാന നടപടി സ്വീകരിക്കാനൊരുങ്ങുന്നു എന്നാണ് സൂചന. പത്തു മില്യന്‍ യൂറോയാണ് ലോവര്‍ സാക്സണി അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി നീക്കി വച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് നിലവിൽ പട്ടണത്തിലെ ജനസംഖ്യ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.