
ബർലിൻ: ബര്‍ലിനും മ്യൂണിച്ചിനുമിടയിലുള്ള ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ഡ്യൂഷെ ബാനിന്റെ ഈ തീരുമാനം അടുത്ത വര്‍ഷമാണ് പ്രാബല്യത്തില്‍ വരിക. ബര്‍ലിന്‍ – മ്യൂണിച്ച് നിരക്ക് 13.6 ശതമാനം വര്‍ധിച്ച് 150 യൂറോയാക്കാനാണ് തീരുമാനം.
പത്തു ബില്യന്‍ യൂറോ ചെലവില്‍ 10 വര്‍ഷമെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്പീഡ് ലെയ്നില്‍ ഡിസംബര്‍ 10നു സര്‍വീസ് ആരംഭിക്കുമ്പോള്‍ പുതിയ നിരക്ക് ഈടാക്കും.
അതേസമയം ദീര്‍ഘദൂര ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകളില്‍ നാമമാത്ര വര്‍ധന മാത്രമാണുള്ളത്. സെക്കന്‍ഡ് ക്ലാസിൽ 1.9 ശതമാനവും ഫസ്ററ് ക്ലാസിൽ 2.9 ശതമാനവുമാണ് വര്‍ധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.