ലോകത്തെ മറ്റു നഗരങ്ങളില്‍ ലഭ്യമായ ഏതാണ്ട് എല്ലാ സൗകര്യങ്ങളും വരാനിരിക്കുന്ന നിയോം മെഗാ സിറ്റിയില്‍ ലഭിക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞു. എന്നാല്‍ മദ്യത്തിനുള്ള നിരോധനം ഉള്‍പ്പെടെ രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
റിയാദ്: സൗദിയില്‍ പുതിയ മെഗാസിറ്റി വരുന്നു. ലോകത്തെ മറ്റു നഗരങ്ങളില്‍ ലഭ്യമായ ഏതാണ്ട് എല്ലാ സൗകര്യങ്ങളും വരാനിരിക്കുന്ന നിയോം മെഗാ സിറ്റിയില്‍ ലഭിക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞു. എന്നാല്‍ മദ്യത്തിനുള്ള നിരോധനം ഉള്‍പ്പെടെ രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
റിയാദില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് ചെങ്കടല്‍ തീരത്ത് പണിയുന്ന മെഗാസിറ്റിയുടെ പ്രഖ്യാപനം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയത്. അമ്പതിനായിരം കോടി ഡോളര്‍ ആണ് നിയോം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.