Currency

സൗദിയില്‍ ജനുവരി മുതല്‍ നടപ്പിലാക്കുന്ന വാറ്റില്‍ ഇളവ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Sunday, November 5, 2017 12:39 pm

ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന വാറ്റില്‍ നിന്നാണ് വിവിധ സേവനങ്ങളും ഇനങ്ങളേയും ഒഴിവാക്കിയത്. ആരോഗ്യ മന്ത്രാലയവും സൗദി ഡ്രഗ് ആന്റ് ഫുഡ്‌സ് അതോറിറ്റിയും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയ പ്രത്യേക മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍ എന്നിവ ടാക്‌സില്‍ നിന്ന് ഒഴിവാക്കി.

റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതിയില്‍ നിന്നും വിവിധ സേവനങ്ങളും ഇനങ്ങളും ഒഴിവാക്കി. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന വാറ്റില്‍ നിന്നാണ് വിവിധ സേവനങ്ങളും ഇനങ്ങളേയും ഒഴിവാക്കിയത്. ആരോഗ്യ മന്ത്രാലയവും സൗദി ഡ്രഗ് ആന്റ് ഫുഡ്‌സ് അതോറിറ്റിയും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയ പ്രത്യേക മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍ എന്നിവ ടാക്‌സില്‍ നിന്ന് ഒഴിവാക്കി.

ജി.സി.സിക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍, വിമാന, കരമാര്‍ഗമുള്ള അന്താരാഷ്ട്ര ഗതാഗത സേവനങ്ങള്‍, താമസ ആവശ്യത്തിനുള്ള കെട്ടിട വാടക, നിക്ഷേപ ആവശ്യത്തിനായി ഇറക്കുമതി ചെയ്യുന്ന 99 ശതമാനം ശുദ്ധമായ സ്വര്‍ണം, വെള്ളി, പ്‌ളാറ്റിനം എന്നിവയും ടാക്‌സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കറന്റ്, സേവിങ് സ്വഭാവത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്കും പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സേവനത്തിനും ടാക്‌സ് ഈടാക്കുകയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x