
ബർലിൻ: ജര്‍മനിയില്‍ തൊഴിലില്ലായ്മാ നിരക്ക് ഇക്കഴിഞ്ഞ ഒക്റ്റോബറിലും റെക്കോഡ് താഴ്ചയില്‍ തന്നെ തുടരുകയാണെന്നു ഔദ്യോഗിക കണക്ക്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണു ജർമ്മനിയുടേതെന്ന് വ്യക്തമാക്കുന്നതാണു ഈ കണക്കെന്നു വിദഗ്തർ അഭിപ്രായപ്പെടുന്നു.
ഫെഡറല്‍ ലേബര്‍ ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ മാസം 5.6 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ സെപ്റ്റംബറിലും ഇതു തന്നെയായിരുന്നു നിരക്ക്. തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു നില്ക്കുന്നതിനാല് ഡൊമസ്ററിക് ഡിമാന്‍ഡ് കൂടുകയും ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുകയും ചെയ്യുന്നതാണു സ്ഥിതിവിശേഷം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.