Currency

ജർമ്മനിയിൽ കുടിയേറ്റക്കാരുടെ തോത് ബർലിനിലേക്കാൾ കൂടുതല്‍ മ്യൂണിച്ചില്‍

സ്വന്തം ലേഖകൻWednesday, November 8, 2017 8:36 pm

മ്യൂണിച്ചില്‍ 25.5 ശതമാനമാണ് കുടിയേറ്റക്കാരും അഭയാര്‍ഥികളും അടക്കമുള്ള വിദേശികളുടെ തോത്. ബര്‍ലിനില്‍ ഇത് 15.5 ശതമാനവുമാണ്.

ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറ്റക്കാരുടെ ആനുപാതികമായ തോത് ബർലിനിലേക്കാൾ കൂടുതൽ മ്യൂണിച്ചിൽ ആണെന്നു കണ്ടെത്തൽ. കുടിയേറ്റക്കാരുടെ ആനുപാതികമായ തോത് കൂടുതൽ ബര്‍ലിനിലാണെന്ന പൊതുധാരണ തെറ്റിച്ചുകൊണ്ടാണണു ഔദ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

മ്യൂണിച്ചില്‍ 25.5 ശതമാനമാണ് കുടിയേറ്റക്കാരും അഭയാര്‍ഥികളും അടക്കമുള്ള വിദേശികളുടെ തോത്. ബര്‍ലിനില്‍ ഇത് 15.5 ശതമാനവുമാണ്. ഏറ്റവും കൂടുതലുള്ള ഓഫന്‍ബാച്ചിലാണ്, 33 ശതമന്നം. ഫ്രാങ്ക്ഫര്‍ട്ട് 28 ശതമാനവുമായി രണ്ടാമത്. ബെയ്റൂത്ത് ജില്ലയിലാണ് ഏറ്റവും കുറവ്, 3.2 ശതമാനം മാത്രം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x