Currency

ജര്‍മനിയിലെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി മൂന്നാം ലിംഗവും രേഖപ്പെടുത്താം

സ്വന്തം ലേഖകൻSunday, November 12, 2017 10:01 am

പുരുഷനോ സ്ത്രീയോ അല്ലെന്ന് നിയമപരമായി അവകാശപ്പെടാന്‍ അനുമതി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി മാറുകയാണു ഇതോടെ ജര്‍മനി

ബർലിൻ: ജര്‍മനിയിലെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി മൂന്നാം ലിംഗം കൂടി രേഖപ്പെടുത്താമെന്നു ഭരണഘടനാ കോടതിയുടെ സുപ്രധാന വിധി. 2018നുള്ളില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കണമെന്നാണ് സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

പുരുഷന്റെയും സ്ത്രീയുടെയും പ്രത്യേകതകളോടെ ജനിക്കുന്നവരെ ഇന്റര്‍ എന്നോ വേരിയസ് എന്നോ ആയിരിക്കും സർട്ടിഫിക്കറ്റിൽ വിശേഷിപ്പിക്കുക. പുരുഷനോ സ്ത്രീയോ അല്ലെന്ന് നിയമപരമായി അവകാശപ്പെടാന്‍ അനുമതി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി മാറുകയാണു ഇതോടെ ജര്‍മനി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x