Currency

ജർമ്മനിയിൽ ശീതകാലത്തിന് തുടക്കം

സ്വന്തം ലേഖകൻThursday, November 30, 2017 8:48 pm

ബർലിൻ: ജർമ്മനിയിൽ ശീതകാലത്തിന് തുടക്കമായി. വരുംദിവസങ്ങളിൽ വ്യാപകമായ മഴയും മഞ്ഞുവീഴ്ചയും രാജ്യത്തിന്റെ മിക്കയിടങ്ങളിലും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. കിഴക്കന്‍ ജര്‍മനിയില്‍ ഇടിയോടു കൂടിയ മഴയും തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ചാറ്റല്‍ മഴയും ലഭിക്കുമെന്നാണു വിലയിരുത്തൽ.

സമുദ്ര നിരപ്പില്‍ നിന്ന് 500 മീറ്റര്‍ മുതല്‍ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാകും. ബ്ളാക്ക് ഫോറസ്റ്റിലെ ആല്‍പ്സില്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴും. അഞ്ച് ഡിഗ്രിയായിരിക്കും പരമാവധി താപനില. സ്കീ റിസോര്‍ട്ടുകള്‍ സജീവമാകാന്‍ മാത്രം മഞ്ഞു വീഴ്ച പ്രതീക്ഷിക്കാമെന്നു നിരീക്ഷകർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x