Currency

വിസ കാലാവധി കഴിഞ്ഞ് രാജ്യം വിട്ടില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പിഴയും തടവ് ശിക്ഷയും

സ്വന്തം ലേഖകന്‍Wednesday, December 13, 2017 10:53 am

റിയാദ്: സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് എത്തിയവര്‍ അനുവദിച്ച വിസ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ പിഴയും തടവ് ശിക്ഷയും. 50,000 റിയാല്‍ വരെ പിഴയും ആറ് മാസം തടവും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. വിദേശികളുടെ ആശ്രിത വിസയിലുള്ളവര്‍ക്കും നിയമം ബാധകമാണ്. സ്‌പോണ്‍സര്‍ വിദേശിയാണെങ്കില്‍ പിഴക്കും തടവിനും പുറമെ നാടുകടത്തലും ഉണ്ടാകും.

അതേസമയം വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ സ്‌പോണ്‍സര്‍ക്ക് ആദ്യ തവണ 25,000 റിയാലും രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ 25,000 പിഴക്ക് പുറമെ മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.

മാത്രവുമല്ല വിദേശികള്‍ കുടുംബാംഗങ്ങളെ റിക്രൂട്ട് ചെയ്ത് അനധികൃതമായി രാജ്യത്ത് കഴിഞ്ഞാല്‍ ഇതേ ശിക്ഷ ലഭിക്കുന്നതോടൊപ്പം വിദേശിയെ നാടുകടത്തുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x