Currency

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി പ്രീപെയ്ഡ് കാര്‍ഡുകള്‍

സ്വന്തം ലേഖകന്‍Saturday, December 16, 2017 7:51 am

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനായുള്ള പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്ന പദ്ധതിക്കും മന്ത്രാലയം തുടക്കം കുറിച്ചു. പുതിയ വിസകളില്‍ എത്തുന്നവര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡ് നല്‍കല്‍ നിര്‍ബന്ധമാണ്.

ബാങ്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രീപെയ്ഡ് കാര്‍ഡ് പദ്ധതിയില്‍ ആറു മാസത്തിനുള്ളില്‍ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികളെയും ഭാഗമാക്കും. ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x