Currency

ചരിത്രത്തിലാദ്യമായി സൗദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Monday, January 1, 2018 10:20 am

റിയാദ്: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നു. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്.

അഞ്ച് ശതമാനം നികുതിയാണ് ജനുവരി ഒന്ന് മുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ നികുതിയാണിത്. അതേസമയം ലുലു ഉള്‍പ്പെടെയുള്ള വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ പത്ത് റിയാല്‍ വരെയുള്ള ഉത്പന്നങ്ങളുടെ വില ഉപഭോക്താക്കളില്‍ നിന്നീടാക്കാതെ നേരിട്ടടക്കാനും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x