Currency

ജർമ്മനിയിൽ തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് താഴ്ചയിൽ

സ്വന്തം ലേഖകൻThursday, January 4, 2018 9:03 pm

ബർലിൻ: ജർമ്മനിയിൽ തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് താഴ്ചയിൽ. ഡിസംബറിലെ കണക്കനുസരിച്ച് 5.5 ശതമാനം തൊഴിലാളികള്‍ മാത്രമാണ് രാജ്യത്ത് ജോലിയില്ലാതെ ജീവിക്കുന്നത്. 1990ലെ ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

ഭരണ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സാമ്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താന്‍ രാജ്യത്തിനു സാധിക്കുന്നെന്നാണു ഇതോടെ വ്യക്തമാകുന്നത്. ഇതോടൊപ്പം പുതുതായി തൊഴില്‍ നേടുന്നവരുടെ എണ്ണം വർധിച്ചിട്ടുമുണ്ട്.  കഴിഞ്ഞ വർഷത്തെ മൊത്തം കണക്കെടുക്കുമ്പോൾ 5.7 ശതമാനം മാത്രമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. 2.5 മില്യന്‍ ആളുകള്‍ വരും ഇത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x