
ബർലിൻ: രാജ്യത്ത് ഇടുങ്ങിയ വഴികളും ഗതാഗതക്കുരുക്കും ഏറ്റവും കൂടുതലുള്ള നഗരം ഹാംബർഗ് എന്ന് കണ്ടെത്തൽ. ബര്‍ലിനെ പിന്തള്ളിയാണ് ഈ സ്ഥാനം ഹാംബർഗിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹാംബര്‍ഗിലെ ആകെ ഗതാഗതക്കുരുക്കിന്റെ നീളം 31,630 കിലോമീറ്ററാണെന്നാണു കണക്ക്.
ജര്‍മന്‍ ഓട്ടോമോട്ടീവ് ക്ലബ് നടത്തിയ പഠനത്തിൽ രണ്ടാം സ്ഥാനത്ത് ബർലിൻ ആണ്. അതേസമയം ദേശീയതലത്തില്‍ ട്രാഫിക് കുരുക്കിന്റെ ദൈര്‍ഘ്യം അഞ്ച് ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 1.45 മില്യന്‍ കിലോമീറ്റർ.
വിചിത്രമായ മറ്റൊരു വസ്തുത ഹാംബര്‍ഗില്‍ നിലവിലുള്ള ദേശീയപാതയുടെ നീളത്തെക്കാള്‍ കൂടുതലാണ് ഗതാഗതക്കുരുക്കുകളുടെ അനുപാതം എന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.